മാഹി: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്.ഐ.സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അദ്ധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്. മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെ ഇക്കഴിഞ്ഞ 26ാം തീയ്യതി ഇയാള്‍ ശുചി മുറിയില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതിനിടയില്‍ പ്രതി മുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാഹി കോടതിയില്‍ ഹാജരാക്കി.