ലതാമങ്കേഷ്ക്കറിനൊപ്പമുള്ള ഓര്‍മ്മ ചിത്രം പങ്കുവെച്ച് ബോളീവുഡ് താരം ഋഷി കപൂര്‍. ട്വിറ്ററിലൂടെയായിരുന്നു ലതാമങ്കേഷ്ക്കറിനൊപ്പമുള്ള ചിത്രം ഋഷി കപൂര്‍ പങ്കുവെച്ചത്. തനിക്ക് രണ്ടോ മൂന്നോ മാസം മാത്രം പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമാണിതെന്നും ലതാമങ്കേഷ്ക്കറിന്റെ അനുഗ്രഹം തന്റെ ജീവിതത്തില്‍ എന്നുമുണ്ടായിരുന്നുവെന്നുമുള്ള കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. വളരെ മൂല്യമേറിയ ഈ ചിത്രം ട്വിറ്റിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്ത് മുഖത്തു നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കുന്ന ലതാമങ്കേഷ്ക്കറിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ചിത്രം പങ്കുവെച്ചതില്‍ സന്തോഷം അറിയിച്ച് ലതാമങ്കേഷ്ക്കറും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ലതാമങ്കേഷ്ക്കറിന്റെ പ്രതികരണം. ഈ അപൂര്‍വ്വ ചിത്രം തന്റെ കൈവശമില്ലെന്നും ആ ചിത്രം എടുക്കുന്നതിന് മുന്‍പ് ബാബി ആണ് ഋഷിയെ തന്റെ കൈയ്യില്‍ ഏല്‍പ്പിച്ചതെന്നും ലതാ മങ്കേഷ്ക്കര്‍ വ്യക്തമാക്കി. എന്നും ആരോഗ്യത്തോടെയിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ലതാ മങ്കേഷ്ക്കര്‍ കുറിച്ചു.
വളരെ അടുത്ത ബന്ധമാണ് ഋഷി കപൂറും ലതാമങ്കേഷ്ക്കറും തമ്മിലുള്ളത്. ലതാ മങ്കേഷ്ക്കറിന് സ്വന്തം മകനെ പോലെയാണ് ഋഷി കപൂര്‍.
नमस्ते लता जी। आपके आशीर्वाद से देखिए मुझे अपनी दो या तीन महीने वाली अपनी पिक्चर मिल गई। सदा आपका आशीर्वाद रहा है मुझ पर। बहुत बहुत धानियवाद। क्या मैं दुनिया को बता सकता हूँ ये तस्वीर ट्विटर पे डाल के?ये एक बेशक़ीमती पिक्चर है मेरे लिए! pic.twitter.com/qbrCZYBBeR
— Rishi Kapoor (@chintskap) January 28, 2020