തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ ലാഘവത്തോടെ കണ്ട് കേരളാഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് .ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ടെന്നാണ് പ്രതിഷേധത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണ്ണര്‍ മറുപടി നല്‍കിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണ്ണര്‍ നിയമസഭയിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങളായിരുന്നു അവിടെ അരങ്ങേറിയത്.പ്ലക്കാര്‍ഡും ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം ഗവര്‍ണ്ണറെ തടഞ്ഞപ്പോള്‍ വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് ഗവര്‍ണ്ണര്‍ മുന്നോട്ടുപോയത്.
എന്നാല്‍ ഗോ ബാക്ക് വിളികള്‍ക്കിടയിലും ഗവര്‍ണ്ണര്‍ ഇന്ന് നിയമസഭയെ മലയാളത്തില്‍ സംബോധന ചെയ്തതും ശ്രദ്ധേയമായി. ‘ബഹുമാനപ്പെട്ട സ്പീക്കര്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാരെ, ബഹുമാനപ്പെട്ട സാമാജികരേ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍
അതേസമയം നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം ഗവര്‍ണര്‍ സഭയില്‍ വായിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശത്തില്‍ തനിക്ക് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ നയമായതു കൊണ്ട് വായിക്കുന്നു എന്ന് വിശദീകരണം നല്‍കിയാണ് ഗവര്‍ണര്‍ ഇക്കാര്യം വായിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം വായിച്ചതെന്ന് ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ മാനിക്കുന്നു. എങ്കിലും നിയമത്തിനെതിരെയുളള എതിര്‍പ്പില്‍ വിയോജിപ്പ് അറിയിക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.