കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയ്ക്ക് നേരെ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികരെ താലിബാന് ബന്ദികളാക്കി. ആക്രമണത്തില്‍ 13 സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാത്രിയാണ് സൈനിക താവളത്തിന് നേരെ താലിബാന് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. അതേസമയം അഫ്ഗാന് സുരക്ഷാ സേന ഇതുവരെ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ബാഗ്ദാദ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രി നടന്ന താലിബാന് ആക്രമണത്തില്‍ ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.