തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്രെ സുരക്ഷ വര്‍ദ്ധിപ്പിച്ചു .ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇനി ഗവര്‍ണ്ണര്‍ക്ക് ഏര്‍പ്പെടുത്തുക .
രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റി സുരക്ഷ ശക്തമാക്കി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥര്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇസഡ് പ്ലസ് സുരക്ഷ നല്കാന് തീരുമാനമായത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഗവര്‍ണ്ണര്‍ പ്രസംഗിച്ചി വേദിയിലേക്ക് കയറി ഗവര്‍ണ്ണരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും കൃത്യമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ പലസ്ഥലത്തും കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ ഗവര്‍ണ്ണറുടെ സമീപത്ത് വരെ എത്തിയതും സുരക്ഷാ വീഴ്ചയായി കണക്കാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.