മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്കി ബോംബെ ഐഐടി. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ മുഖേന ഡീന്‍ ആണ് സര്‍ക്കുലര്‍ അയച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നത് ഉള്‍പ്പെടെ 15 നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചിരിക്കുന്നത്. ഹോസ്റ്റലിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രസംഗങ്ങളും നാടകങ്ങളും സംഗീതങ്ങളും നിരോധിച്ചതായും പോസ്റ്ററുകളുടേയും ലഘുലേഖകളുടേയും വിതരണം നിരോധിച്ചതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഐഡി കാര്‍ഡുകള്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. 2020 ജനുവരി 28 മുതല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സര്‍ക്കുലര്‍ പാസായിരിക്കുന്നത്.