യുഎഇയിൽ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധിതർ നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.യു.എ.ഇ
ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്ന വിധത്തിൽ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാണ്.ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
[