പാട്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ബിജെപിക്കെതിരേയും പ്രസ്താവന നടത്തിയ ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ അധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെ നീതീഷ് കുമാര്‍ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തി യതിന് നിതീഷിന്റെ ഉപദേശകനായിരുന്ന പവന് വര്‍മയേയും ജെഡിയുവില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ സംഘടനയുടെ അടിസ്ഥാന പെരുമാറ്റച്ചട്ടങ്ങളും ഘടനയും മാനിക്കണം. എങ്ങനെയാണ് ജെഡിയുവില്‍ അംഗത്വം കിട്ടിയ തെന്നും ആരാണ് ശുപാര്ശചെയ്തതെന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്തില്ലായിരുന്നെന്നും നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വര്‍ക്കെതിരെ വോട്ടുചെയ്യണമെന്ന അമിത് ഷായുടെ ആഹ്വാനത്തിനെതിരെ പ്രശാന്ത് രംഗത്തെത്തിയത് നിതീഷിനെ ക്ഷുഭിതനാക്കിയിരുന്നു ‘ ഫെബ്രുവരി യില്‍ ഡല്‍ഹിയില്‍ ഇവിഎം മെഷീനില്‍ സ്നേഹത്തോടെ വോട്ടുചെയ്യണം. അതിലെ കറന്റടിച്ച് ഉള്ള സാഹോദര്യവും സ്നേഹവും കുറഞ്ഞു പോകരുത്’ ഇതായിരുന്നു ബിജെപിക്കെതിരെ പ്രശാന്തിന്റെ പരിഹാസം.