India

റോബര്‍ട്ട് വാദ്രയുടെ അനുയായി സി സി തമ്പിയ്ക്ക് ഉപാധികളോടെ ജാമ്യം; വിദേശ യാത്രയ്ക്ക് വിലക്ക്

ന്യൂഡല്‍ഹി: വിദേശനാണയ വിനിമയ ചട്ടലംഘനത്തിന് അറസ്റ്റിലായ മലയാളി വ്യവസായി സി സി തമ്പിക്ക് ഉപധികളോടെ ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തിലാണ് ഡല്‍ഹി റോസ് അവന്യു കോടതിയാണ് തമ്പിക്ക് ജാമ്യം അനുവദിച്ചത്. വിദേശ യാത്ര പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. എന്നാല്‍ ഇഡി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസിലെ മറ്റ് രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും അതിനാല്‍ തനിക്കും ജാമ്യം നല്‍കണമെന്നും തമ്പി കോടതിയില്‍ ആവശ്യപ്പെട്ടു. തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സി സി തമ്പിയും റോബര്‍ട്ട് വാദ്രയുടെ അടുപ്പക്കാരുമായി നടത്തിയ ഇടപാടുകളുടെ കൂടതല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക് ട്രേറ്റിന് ലഭിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 2005 മുതല്‍ വാദ്രയ്ക്ക് സി സി തമ്പിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ചത്.

വാദ്രയുമായി ചേര്‍ന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളില്‍ തമ്പിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് 2005ല്‍ ഫരീദാബാദിലെ അമീപ്പൂര്‍ ഗ്രാമത്തില്‍ റോബര്‍ട്ട് വാദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭൂമിയുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ തമ്പി വാങ്ങിയെന്ന വിവരം എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തില്‍ ഭൂമി വാങ്ങിയതിന്റെ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്.

ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. 2017ലാണ് അദ്ദേഹത്തിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പിയുടെ കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്.

266 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close