കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനുള്ള മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റേയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടേയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച നടന്നത്. ഫെബ്രുവരി 6 ന് വീണ്ടും ചര്‍ച്ച നടത്തും.
അതേസമയം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തിയത് പ്രതീക്ഷ നല്‍കുന്നുവെന്ന് സിഐടിയുവിന് വേണ്ടി പ്രതിനിധീകരിച്ച എം എ ആരിഫ് പറഞ്ഞു. സിഐടിയു പ്രതിനിധികളായി കെ ചന്ദ്രന് പിള്ള, കെ എന്‍ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും മുത്തൂറ്റ് മാനേജ്മെന്റിന് വേണ്ടി നാല് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുത്തൂറ്റില്‍ നിന്നും പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് സി ഐ ടി യു യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഏറെ കാലമായി സമരത്തിലാണ്. 166 ജീവനക്കാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ജനുവരി 14 ന് നടത്തിയ മൂന്ന് ചര്‍ച്ചകളും പരാജയപ്പെട്ടു.ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 6 ന് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.