Kerala

മണൽ വാരൽ നിയമം ലംഘിച്ചാൽ ഇനി 5 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്താനാണ് തീരുമാനം. ഇതിനായി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അൻപതിനായിരം രൂപയായി വര്‍ധിപ്പിക്കും. അവധി കഴിഞ്ഞെത്തുന്ന ഡോ. കെ. വാസുകി ഐഎഎസിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. എസ്. കാര്‍ത്തികേയനെ കെ.ജി.എസ്.ടി ജോയിന്‍റ് കമ്മീഷണറായി നിമിക്കാനും യോഗത്തിൽ തീരുമാനം. വാർഷിക പദ്ധതിക്കും ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.

382 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close