Kuwait

കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് മൂന്നാം വാര്‍ഷികം 31ന് നടക്കും

കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (കെഡിഎകെ) മൂന്നാം വാർഷികം ഈമാസം 31 നു സംഘടിപ്പിക്കുന്നു. കോട്ടയം മഹോത്സവം 2020 എന്ന് പേരില്‍ നടക്കുന്ന പരിപാടി ഇന്റഗ്രേറ്റഡ് ഇന്ത്യൻസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2:30 മുതല്‍ ആരംഭിക്കും. ഫുട്പ്രിന്‍റ് 2020 എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് മത്സരവും, സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കർ, രൂപാ രേവതി എന്നിവർ നേതൃത്വം നൽകുന്ന സംഗീത വിരുന്നിൽ സുമേഷ് ആനന്ദ്-കീബോർഡ്, ജാഫർ ഹനീഫ- ഡ്രം, ജാക്സൺ സെബാസ്റ്റ്യൻ-ഗിറ്റാർ എന്നിവർ ബാന്റ് കൈകാര്യം ചെയ്യുന്നു. സിനി-സീരിയൽ താരം ലിന്റു റോണി നേത്രുത്വം നൽകുന്ന നൃത്യ സന്ധ്യയും കലാഭവൻ സുധീഷ് ഒരുക്കുന്ന ഹാസ്യ പരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഡിഎകെ  പ്രസിഡന്റ് സുരേഷ് തോമസ്, സെക്രട്ടറി സിബി തോമസ്, ട്രെഷറർ ബ്രിജേഷ് നാരായണൻ, ജനറൽ കൺവീനർ ഹാരോൾഡ്‌ ജോൺ, ലേഡീസ് വിങ് ചെയർപേഴ്സൺ ട്രീസാ തോമസ്, പ്രോഗ്രാം കൺവീനർ ജോൺ പി എബ്രഹാം, ഫൗണ്ടർ പ്രസിഡണ്ട് സാം നന്ദിയാട്ട് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

5 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close