India

ബീറ്റിംഗ് ദ റിട്രീറ്റുമായി സൈനികര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; ഡല്‍ഹി ദീപാലങ്കാരത്താല്‍ മുങ്ങി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളുടെ സമാപനം കുറിച്ച് സൈനികര്‍ വാദ്യമേളങ്ങളോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. രാഷ്ട്രപതി ഭവന് മുന്നിലുള്ള വിജയ് ചൗക്കിലാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനപരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നില്‍ സൈന്യം നടത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത് എന്നിവരും കേന്ദ്രമന്ത്രിമാരും ഡല്‍ഹി നിവാസികള്‍ക്കൊപ്പം സൈനികാഘോഷത്തിന് സാക്ഷിയായി. 13 സൈനിക വിഭാഗങ്ങള്‍ ഒരുമിച്ചും പ്രത്യേകമായും വിവിധ ദേശഭക്തി ഗാനങ്ങള്‍ വാദ്യവൃന്ദ സഹായത്താല്‍ അതിമനോഹരമായി അവതരിപ്പിച്ചു.

1950ലാണ് അന്നത്തെ ഇന്ത്യന്‍ സൈന്യത്തിലുണ്ടായിരുന്ന മേജര്‍ റോബര്‍ട്ട്‌സാണ് തദ്ദേശിയരായ സൈനികരുടെ സംഗീത വിഭാഗത്തെ പ്രത്യേകം പരിശീലിപ്പിച്ച് പരിപാടി ആദ്യമായി അവതരിപ്പിച്ചത്. യുദ്ധകാലഘട്ടത്തിലെ ഒരു വിശേഷ പാരമ്പര്യമാണ് ബീറ്റിംഗ് ദ റിട്രീറ്റ് എന്ന ചടങ്ങ്. യുദ്ധഭൂമിയില്‍ നിന്ന് സൈനികര്‍ സൂര്യനസ്തമിക്കുമ്പോള്‍ വാദ്യം മുഴക്കി മടങ്ങുന്ന ചടങ്ങാണ് ആധുനിക കാലത്ത് ആര്‍ഭാടവും സൈനിക ചിട്ടകളുമായി പൊതുജനത്തിനും ഭരണാധികാരികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുന്നതരത്തിലേക്ക് ഭാവം മാറിയത്.

വര്‍ണ്ണാഭമായ സൈനിക വേഷത്തിലും മികച്ച വാദ്യോപകരണങ്ങള്‍ സഹിതമാണ് മൂന്ന് സേനകളുടേയും സൈനികര്‍ അണിനിരന്നത്. പ്രദര്‍ശനങ്ങളുടെ സമാപനമായി മുഴുവന്‍ സേനകളുടേയും തലവനായ രാഷ്ട്രപതിക്കുമുന്നില്‍ ഉപചാരമര്‍പ്പിക്കുന്നതാണ് അവസാനചടങ്ങ്. അതിനെതുടര്‍ന്ന് ബ്യൂഗിള്‍ മുഴങ്ങിയതോടെ വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവനടക്കം ദീപാലങ്കാരത്താല്‍ തിളങ്ങി. ഘട്ടം ഘട്ടമായി ഓരോ മന്ത്രാലയത്തിന്റെ രൂപത്തിനനുസരിച്ചുള്ള ദീപാലങ്കാരം ഡല്‍ഹി നിവാസികളെ ആഹ്ലാദത്തിലാക്കി.

651 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close