കൊച്ചി: എറണാകുളം കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി. സെക്കന്ദരാബാദ് സ്വദേശി ചണ്ഡീരുദ്രയാണ് പിടിയിലായത്. സെക്കന്ദരാബാദ് സുഭാഷ് നഗറില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കാക്കനാട് ഇടച്ചിറയിലുള്ള മസ്ക്കി ബ്യൂട്ടിപാര്‍ലറിലെ മനേജരായിരുന്ന സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനെയാണ് ശനിയാഴ്ച രാവിലെ വാടക വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചണ്ഡിരുദ്രയാണ് കൊല നടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം.
മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍ മദ്യപാനം നടന്നതിന്റെ ലക്ഷണങ്ങളും പൊട്ടിയ ഗ്ലാസുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സംസ്ഥാനം വിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു.