India

‘മിഷന്‍ മംഗള്‍’ സിനിമയുടെ സംവിധായകന്റെ ചികിത്സാചിലവ് ഏറ്റെടുത്ത് അക്ഷയ് കുമാര്‍

മുംബൈ: തന്റെ ഹിറ്റ് സിനിമയുടെ സംവിധായകന് നിര്‍ണ്ണായക സഹായം നല്‍കി ഹിന്ദി സൂപ്പര്‍ താരം അക്ഷയ് കുമാര്‍ മാതൃകയായി. 2019ലെ ഹിറ്റ് ചിത്രമായ ‘മിഷന്‍ മംഗള്‍’ എന്ന മംഗള്‍യാനെ സംബന്ധിച്ചെടുത്ത സിനിമയുടെ സംവിധായകന്‍ ജഗന്‍ ശക്തിക്കാണ് താരം സഹായം നല്‍കി കൂടെ നിന്നത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്നുണ്ടായ അതീവഗുരുതരാ വസ്ഥയിലെ ശസ്ത്രക്രീയ അടക്കമുള്ള എല്ലാ ചിലവുകളും അക്ഷയ് കുമാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമാ പ്രവര്‍ത്തകരുടെ ഒരു നിശാപാര്‍ട്ടി നടന്നുകൊണ്ടിരിക്കെ ബോധം നഷ്ടപ്പെട്ട് വീണതിനെ തുടര്‍ന്നാണ് അസുഖം കണ്ടെത്തിയതും ഉടന്‍ ശസ്ത്രക്രീയ നടത്തണമെന്നും ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്.

തന്റെ എല്ലാ സിനിമകളുടെ സംവിധായകരുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തുന്ന മികച്ച വ്യക്തിത്വമാണ് അക്ഷയ് കുമാന്റിന്റേതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ‘ജഗന്റെ വാര്‍ത്ത അറിഞ്ഞയുടനെ തന്റെ സഹായികളെ വിളിച്ച് ഉടന്‍ സംവിധായകന്റെ കുടുംബത്തിനൊപ്പം ചേരണമെന്നും വേണ്ട എല്ലാ സഹായവും നല്‍കണമെന്നും അക്ഷയ് കുമാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു’ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

574 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close