കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ 173 പേര് കൂടി നിരീക്ഷണത്തില്‍. പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള 806 പേരില്‍ 10 പേര് മാത്രമാണ് ആശുപത്രിയിലുള്ളത്.
ചൈനയില്‍ നിന്നെത്തിയ 16 പേര് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി വരികയാണ്. ആര്‍ക്കും വൈറസ്ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ചൈനയില്‍ വ്യാപാര ഇടപാടിന് പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് വൈറസ് സംശയത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തത്. രക്തസാംപിള്‍ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദ്ദേഹത്തെ വിട്ടയ്ക്കു.