ഗഡ്ചിരോലി; മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരര്‍ പിടിയില്‍. ഗഡ്ചിരോലി ജില്ലയില്‍ പോലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 5 ഭീകരര്‍ അറസ്റ്റിലായത്.
റെയ്നു വാഡ്ഡെ (20), ബന്ദു വാഡ്ഡെ (25), സുഖ്രാം ഉസേഡി (40), ഡോഗെ ഉസേഡി (30), കെയ് വാഡ്ഡെ (40) എന്നിവരാണ് അറസ്റ്റിലായത്. പോലീസിനു നേരെ വെടിയുതിര്‍ത്തതിന് ശേഷം ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.