ജീവിതം ചാക്രികമാണെന്ന് അമൃതാനന്ദമയീമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപറഞ്ഞു. അമൃതവർഷം 2020 പരിപാടിയുടെ ഭാഗമായി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകവും
സമയവും ചാക്രികമാണ്.
മൊബൈൽ ഫോൺ ഉപയോഗം ആധുനിക കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ആസക്തികൾ നാശത്തിലേക്കുള്ള വഴികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് സ്വാമിജിയുടെ ഭജൻസ് അരങ്ങേറി. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് സ്വാമിജിയെ പരിപാടിയിലേക്ക് വരവേറ്റത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി.കെ ചൗധരി, ഐസിആർഎഫ് ചെയർമാൻ അരുൾദാസ്, വിജയ്കുമാർ മുഖ്യ, ഡോക്ടർ ചെറിയാൻ, വർഗീസ് കാരയ്ക്കൽ, സ്റ്റാൻലി, സന്തോഷ് കുമാർ, പി.ഉണ്ണികൃഷ്ണൻ, സുധീർ തിരുനിലത്ത്, രാമദാസ്, ഏബ്രഹാം ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
നേരത്തേ മനാമയിലെ മാതാ അമൃതാനന്ദമയീ കേന്ദ്രത്തിലെത്തിയ സ്വാമിജി വിശ്വാസികൾക്കൊപ്പം ഭജനയിൽ പങ്കെടുത്തു. സ്വാമിജിയുടെ ത്രിദിന ബഹ്റൈൻ സന്ദർശനം ഇന്ന് പൂർത്തിയായി.
ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്സ് മുഖ്യ അധ്യാപകൻ ബ്രഹ്മചാരി അമിത്തിന്റെ ഐ.എ.എം ടെക്നിക് യോഗയും ധ്യാനവും പരിപാടിയുടെ ഭാഗമായി നടന്നു.