തിരുവനന്തപുരം: എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇനി മുതല്‍ രണ്ടു വാഹനങ്ങള്‍. സംസ്ഥാനത്തെ 202 പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ ജിപ്പുകള്‍ കൈമാറി. നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് പുതിയ ജീപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇനി ഒരു സ്റ്റേഷനിലും ഉണ്ടാകില്ല.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നാണ് വാഹനങ്ങള്‍ വാങ്ങിയത്.