കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗസംഗമം മൂന്ന് ദിവസങ്ങളിലായി വിവിധവേദികളിലായി അരങ്ങേറി. 62 ലധികം മത്സര ഇനങ്ങളിലായി കിഡ്സ്, സബ്ജൂനിയര്, ജൂനിയര്‍,സീനിയര്‍,ജനറല്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 14 സാരഥി പ്രാദേശിക സമിതികളില്‍ നിന്നായി 950-ൽ പരം മല്‍ത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
കാർമ്മൽ സ്കൂൾ, ഖൈത്താനിൽ നടന്ന സമാപന സമ്മേളനം സാരഥി വൈസ് പ്രസിഡന്റ് വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ലിനി ജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി ജനറല്‍ സെക്രട്ടറി അജി.KR, ട്രസ്റ്റ് ചെയർമാൻ സുരേഷ്.കെ, വനിതാ വേദി ചെയർ പേർസൺ ബിന്ദുസജീവ്, ട്രഷറര്‍ ബിജു എന്നിവര്‍ സംസാരിച്ചു.