കുവൈറ്റ് സിറ്റി – രിസാല സ്റ്റഡി സർക്കിൾ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വച്ച് നടക്കുന്ന നാഷനൽ സാഹിത്യോൽസവിൽ പ്രമുഖ സാഹിത്യകാരനും ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യാതിഥിയി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യൂനിറ്റ്, സെക്ടർ, സെൻട്രൽ തല മൽസരങ്ങളിലൂടെ പ്രതിഭാത്വം തെളിയിച്ച 500 ലധികം മൽസരാർത്ഥികൾ മാറ്റുരക്കുന്ന കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി മലയാളി എഴുത്തുകാർക്കായി പ്രഖ്യാപിച്ച പ്രഥമ ‘കലാലയം പുരസ്കാരം’ സമർപ്പണവും സാഹിത്യോത്സവ് സമാപന വേദിയിൽ നടക്കും.
അബ്ദുല്ല വടകര, അബൂ മുഹമ്മദ്, അബൂബക്കർ സിദ്ദീഖ് കൂട്ടായി, അബ്ദുൽ റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ, നവാഫ് അഹ്മദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.