തൃശ്ശൂര്‍: കേരളത്തില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച തൃശ്ശൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പത്തായി കുറഞ്ഞു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 253 ആണ്. ഇന്ന് ഒരു സാംപിളാണ് പരിശോധനയ്ക്കയച്ചത്. 76 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചതില്‍ 70 സാംപിളുകളുടെ ഫലമാണ് ലഭിച്ചത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടേത് ഒഴികെ മറ്റെല്ലാ ഫലവും നെഗറ്റീവാണ്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണ്. രോഗം ജില്ലയില്‍ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.