ഡല്‍ഹി: ഡല്‍ഹിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പട്പട്ഗഞ്ച് ഇന്റസ്ട്രിയല്‍ മേഖല സബ് ഇന്‍സ്പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഹിണി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി അക്രമി ചാടിവീഴുകയും മൂന്ന് തവണവെടിയുതിര്ക്കുകയുമായിരുന്നു.
സംഭവ സ്ഥലത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി അറിയിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. 2018 ബാച്ച് ഉദ്യോഗസ്ഥയായ പ്രീതി ഹരിയാന സ്വദേശിയാണ്.