ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സൽമാനിയയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളംതൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്തി. ഐസിആർഎഫിന്റെ നൂറ്റിമുപ്പത്തിനാലാ സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു മുഹമ്മദ് അഹമ്മദി കമ്പനിയിൽ സംഘടിപ്പിച്ചത്.
സൽമാനിയ ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, കിംഗ് ഹമദ് ഹോസ്പിറ്റൽ, ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും സേവനം ക്യാമ്പിൽ ലഭ്യമാക്കി.
ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഡെപ്യൂട്ടി ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ക്യാമ്പ് കോർഡിനേറ്റർ സുധീർ തിരുനിലത്ത്, പങ്കജ് നല്ലുർ, സുനിൽ കുമാർ, നാസർ മഞ്ചേരി, ശിവകുമാർ, പവിത്രൻ നീലേശ്വരം, അജയ് കൃഷ്ണൻ എന്നിവരും ഐസിആർഎഫ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് സംഘടിപ്പിച്ചതിന് മാക് ജനറൽ മാനേജർ ജി പദ്മകുമാർ നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് സംഘടിപ്പിക്കുന്ന മെഡിക്കൽ പരിശോധന ക്യാമ്പുകൾ വഴി ഇതുവരെ അൻപതിനായിരത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്..