എൻ.എൻ.പിള്ള നാടകോത്സവത്തിന് ബഹ്റൈൻ കേരള സമാജത്തിൽ തുടക്കമായി. നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ തൂലികയിൽ പിറവിയെടുത്ത എട്ടു നാടകങ്ങളാണ് മൂന്നു ദിവസങ്ങളായി നടക്കുന്ന നാടകോത്സവത്തിൽ അരങ്ങിലെത്തുന്നത്.നാടകോത്സവത്തിന്റെ ആദ്യ ദിവസം മൂന്ന് നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. മോഹൻ രാജ് സംവിധാനം ചെയ്ത ഞാൻ എന്ന പ്രൊഫൈൽ നാടകത്തോടെയായിരുന്നു നാടകോത്സവത്തിന് തുടക്കം. തുടർന്ന് ദീപ ജയചന്ദ്രനൊരുക്കിയ മൗലികാവകാശം അരങ്ങത്തെത്തി. ബേബി കുട്ടൻ സംവിധാനം ചെയ്ത ഡാം, ശ്രീജിത് പറശ്ശിനിയുടെ സംവിധാനത്തിലെത്തിയ ഫാസ്റ്റ് പാസഞ്ചർ, സുരേഷ് പെണ്ണുക്കര സംവിധാനം ചെയ്ത ദ പ്രസിഡന്റ് എന്നിവയിരുന്നു മറ്റു നാടകങ്ങൾ. എൻ.എൻ.പിള്ളയുടെ മകനും പ്രമുഖ സിനിമാ താരവുമായ വിജയരാഘവൻ, പി.ആർ. ഹരിലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ തുടങ്ങിയവർ നാടകോത്സവത്തിന് നേതൃത്യം നൽകി