പ്രയാഗാരാജ്: മാഘ പൗര്‍ണമി ദിനത്തില്‍ വാരണാസിയിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യാന്‍ ഭക്തരുടെ വന്‍തിരക്ക്. കുംഭമേളയുടെ പുണ്യ മുഹൂര്‍ത്തമായ മാഘ പൗര്ണമിയില് ഗംഗ നദിയില്‍ സ്നാനം ചെയ്യാനായി 25 ലക്ഷം പേര് എത്തുമെന്നാണ് വിവരം. പുലര്‍ച്ചെ മുതല്‍ പ്രയാഗ് രാജില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭക്തര്‍ക്ക് സ്നാനം ചെയ്യാനായി എട്ട് സ്നാനഘട്ടങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഭക്തരുടെ തിരക്കുകള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാഘ പൗര്ണമിയില് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്നത് അതിവിശേഷമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്.