ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസില്‍ സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ സമിതിക്കെതിരെ ഫ്ളാറ്റ് നിര്‍മാതാക്കളും ഉടമകളും സുപ്രീംകോടതിയെ സമീപിച്ചു. സമിതിയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുള്ളതിനാല്‍ ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയവരെ കണ്ടെത്തില്ലെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ അപേക്ഷയും ഫയല്‍ ചെയ്തത്.
പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുളള സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. ഫ്ളാറ്റുകള്‍
പൊളിച്ചുനീക്കിയ ശേഷം കുറ്റക്കാരെ കണ്ടെത്തണമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവാദികളെ കണ്ടെത്താന്‍ ഏത് മാര്‍ഗം അവലംബിക്കണമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതും സമിതി തന്നെയാകുമെന്ന ആശങ്ക ഉണ്ടായത്.
അതേസമയം മരടിലെ നഷ്ടപരിഹാര നിര്‍ണയത്തിനായി പ്രത്യേക ട്രിബ്യൂണലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.