ദമ്മാം :ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രക്ഷകർത്താക്കളുടെ കൂട്ടായ്മ ആയ ‘ഡിസ്പാക്’ കുട്ടികൾക്ക് വേണ്ടി ആത്മവിശ്വാസം കൂട്ടാൻ ഉള്ള ഒരു ദിവസത്തെ ക്ലാസ് അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ അഭിമുഖീകരിക്കാനിരിക്കുന്ന വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കുട്ടികളുടെ പരീക്ഷാ ഭയം ഇല്ലാതാക്കുന്നതിനും, സമ്മർദ്ദങ്ങൾ എങ്ങനെ പഠിക്കാം തുടങ്ങിയ വിഷയങ്ങളിൽ (Effective Learning Strategies and Easy Exam) വിദ്യാഭ്യാസ രംഗത്തെ പ്രശസ്തരായ സിജിയുടെ സഹകരണത്തോടെ ഒരു മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.
ആക്ടിംഗ് പ്രസിഡന്റ് അഷറഫ് ആലുവ അധ്യക്ഷനായ ചടങ്ങിന് . ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻമാരായ Dr.അബ്ദുൾ സലാം, സുനിൽ മുഹമ്മദ് , IISD മുൻ MC മെമ്പർ. റഷീദ് ഉമർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ചടങ്ങിന് താജു അയ്യരിൽ സ്വാഗതപ്രസംഗം നടത്തി.
തുടർന്ന് നടന്ന വ്യത്യസ്തങ്ങളായ ക്ളാസ്സുകൾ ബെഞ്ച് മാർക്ക് ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ Mr. ജോജി പോൾ ,സോഫ്റ്റ് സ്കിൽ ട്രെയിനർ പ്രൊഫസർ ഹബിബ് റഹ്മാൻ എന്നിവർ ഇവർ നയിച്ചു.രക്ഷകർത്താക്കളും സന്നിഹിതരായ ചടങ്ങ് കുട്ടികൾക്ക് വരുന്ന പരീക്ഷാക്കാലത് ഉപകാരപ്പെടും എന്ന വിശ്വാസത്തിൽ ആണ് സംഘാടകർ . ക്ലാസ്സി നിയന്ത്രിച്ചവർക്കുള്ള ഉപഹാരങ്ങൾ മുസ്തഫ തലശ്ശേരി, ഷമീം കട്ടാകട എന്നിവർ കൈമാറി.നെസ്റ്റോ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ പ്രൗഢഗംഭീരമായ സദസിന് അബദുൾ സലാം നന്ദി രേഖപ്പെടുത്തി .