ഡല്‍ഹി: വുഹാനില്‍ നിന്ന് ഡല്‍ഹിയിലെ ഇന്‍ഡോ ടിബറ്റന്‍ പോലീസ് ക്യാമ്പില്‍ എത്തിച്ച 406 പേര്‍ക്ക് രോഗമില്ലെന്ന് പരിശോധന ഫലം. കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനില്‍ നിന്ന് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. 14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനാണ് ഇവരെ ഡല്‍ഹിയിലെ ചാവ്ലയിലെ ക്യാമ്പില്‍ എത്തിച്ചത്.
അതേസമയം കേരളത്തില്‍ കൊറോണ വൈറസ് ബാധ ഫലപ്രദമായി ചെറുക്കാനായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായതിന് ശേഷമേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകൂ എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച കാസര്‍കോട് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍
വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്.