നായക്കുട്ടികളെ വളര്‍ത്താനും അതിനെ ഓമനിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അവരുടെ കുസൃതികളെല്ലാം നാം ഒരു പരിധിവരെ ആസ്വദിക്കാറുമുണ്ട്. ഷൂ, സോക്സ്, പന്ത്, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവയോടും തിളക്കമാര്‍ന്നതും ആകര്‍ഷകമായതുമായ വസ്തുക്കളോടും പ്രത്യേക തരം താത്പര്യം നായക്കുട്ടികള്‍ കാണിക്കാറുണ്ട്.
ചെരുപ്പും ഷൂസുമൊക്കെ നമ്മള് കാണാതെ നായക്കുട്ടികള്‍ എടുത്ത് ഒളിച്ചുവെയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ വീട്ടിലെ വിലയേറിയ വസ്തുക്കളും നായക്കുട്ടികള്‍ക്ക് കടിച്ചെടുത്തു കൊണ്ട് പോകാറുണ്ട്. അത്തരത്തില്‍ യുവതിയ്ക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിവാഹ മോതിരം വിഴുങ്ങിയ പെപ്പര്‍ എന്ന നായയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരം.
തുടര്‍ച്ചയായ ഛര്‍ദ്ദിയെ തുടര്‍ന്നാണ് പെപ്പറിനെ യുവതി ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ എക്സറേ എടുത്തപ്പോഴാണ് പെപ്പറിന്റെ വയറ്റില്‍ വിവാഹ മോതിരം കണ്ടെടുത്തത്. ആശുപത്രി അധികൃതര്‍ പിന്നീട് പെപ്പറിന്റെ വയറ്റില്‍ നിന്നും വിവാഹമോതിരം പുറത്തെടുത്തു.
ആശുപത്രി അധികൃതരാണ് വിവരം ഉസേ്ബബുക്കിലൂടെ പങ്കുവെച്ചത്. പെപ്പറിന്റെ ചിത്രങ്ങളും എക്സറേയുടെ ചിത്രങ്ങളും വിവാഹമോതിരവും സഹിതമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേര് കമന്റുകളുമായെത്തി. സമാന അനുഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പലരും കമന്റുകളിട്ടത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വിവാഹ മോതിരം വിഴുങ്ങിയ പെപ്പര്‍ വൈറലായി.
My name is Pepper. Do I look a little nauseous? That's because the vet has just given me something to make me vomit! Not…
Posted by Valley Farm Animal Hospital on Monday, February 3, 2020