മസ്കറ്റ് വാദി കബീർ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ നിന്നാണ് തമിഴ്നാട് സ്വദേശിനിയായ 16 വയസുകാരി ചാടിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഒമാനിൽ ആദ്യമായാണ് ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.