പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹ്റൈൻ കുടുംബ സംഗമം ബുദൈയയിൽ നടന്നു. സംസ്കൃതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് ദിവസം മുഴുവൻ നീണ്ട സംഗമത്തിൽ സംബന്ധിച്ചത്. കബഡിയും കമ്പവലിയുമൾപ്പെട്ട കായിക മത്സരങ്ങളും നൃത്തനൃത്യങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. വൈകിട്ടു നടന്ന സാംസ്കാരിക സമ്മേളനം ബഹ്റൈൻ ഒഡിയ സമാജ് പ്രസിഡന്റ് അരുൺ പ്രഹരാജ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി ബഹ്റിൻ പ്രസിഡന്റ് സുരേഷ് ബാബു ,ജന:സെക്രട്ടറി പ്രവീൺ നായർ ,ജനറൽ കൺവീനർ സിജുകുമാർ, വൈസ് പ്രസിഡന്റ് ജയദീപ് സിക്കന്ദ്, കൺവീനർ റിതിൻ രാജ്, മധുകുമാർ, സംസ്കൃതി നിർവ്വാഹക സമിതി അംഗങ്ങളായ ബാലചന്ദ്രൻ കൊന്നക്കാട്, പ്രഭുലാൽ , ലിജേഷ് ,വിനു തുടങ്ങിയവർ നേതൃത്വം നൽകി.
—