തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലാര്‍ക്ക് / ജൂനിയര്‍ അസോസിയേറ്റ് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. httsp://www.sbi.co.in എന്ന വെബ്സൈറ്റലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഫെബ്രുവരി 22, 29, മാര്‍ച്ച് ഒന്ന്, എട്ട് തീയതികളിലാണ് ക്ലാര്‍ക്ക്/ ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷ നടക്കുക. ഒബ്ജക്റ്റീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പ്രാഥമിക പരീക്ഷയില്‍ ഉണ്ടാവുക. ഒബ്ജക്റ്റീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പ്രാഥമിക പരീക്ഷയില്‍ ഉണ്ടാവുക.
പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാം. ഏപ്രില്‍ 19നാണ് മെയിന്‍ പരീക്ഷ. രാജ്യത്തെ വിവിധ എസ്ബിഐ ബാങ്കുകളിലായി 8000ത്തോളം തസ്തികകളിലേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന്് എസ്ബിഐ അറിയിച്ചു.