ബംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ വാതുവെപ്പ് നടത്തിയയാള്‍ പിടിയില്‍. ബംഗളൂരുവില്‍ സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഗിരീഷ് എന്നായാളാണ് പിടിയിലായത്.
പരിശോധനയില്‍ 55,000 രൂപ പിടികൂടിയിട്ടുണ്ട്. ഇതിനു പുറമെ ഒരു മൊബൈല്‍ ഫോണും സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ കായിക വിനോദങ്ങളുമായി ബന്ധപ്പെട്ടുള്ള വാതുവെപ്പ് വലിയ രീതിയില്‍ നടക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.
അടുത്ത മാസം ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ വാതുവെപ്പുകാര്‍ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മെയ് 24നാണ് നടക്കുക.