ഫുജൈറയിൽ 190 കോടി ദിർഹം ചെലവിൽ നിർമ്മിച്ച മുഹമ്മദ് ബിൻ സായിദ് റസിഡൻഷ്യൽ സിറ്റി തുറന്നു..ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. 2.2 ചതുരശ്ര കിലോമീറ്ററിൽ 1100 വില്ലകളാണ് പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചത്.ഇതോടനുബന്ധിച്ച് സ്കൂളുകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയും നിർമിച്ചിട്ടുണ്ട്.