മൊണ്ട്രിയല്: ലോകം മുഴുവനുള്ള വിമാനക്കമ്പനികള്‍ കൊറോണാ ബാധയേറ്റ് വലയുന്നു. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ കണക്കനുസരിച്ച് ഒരു മാസത്തിനകമുള്ള നഷ്ടം 35000 കോടിരൂപയാണ്. ചൈനയുടെ വിമാനക്കമ്പനികളേക്കാള്‍ നഷ്ടം മറ്റ് വിമാനക്കമ്പനികള്‍ക്കാണെന്നും ചൂണ്ടിക്കാട്ടുന്നു.
ചൈനയിലേക്കും പുറത്തേക്കും പറന്നിരുന്ന 70 ഓളം വിമാനക്കമ്പനികള്‍ അവരുടെ എല്ലാ വിമാനങ്ങളും ബീജിംഗ് റൂട്ടില്‍ റദ്ദാക്കി.ഒപ്പം 50 കമ്പനികള്‍ സേവനം കുറക്കുകയും ചെയ്തതിലൂടെയാണ് പരിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചത്.2020 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ തന്നെ ഏതാണ്ട് 20 ദശലക്ഷം യാത്രക്കാരുടെ കുറവാണുണ്ടായത്. വിനോദ സഞ്ചാരികളും വ്യാപാരികളുമാണ് യാത്ര മുടക്കിയവരില്‍ ഭൂരിഭാഗവുമെന്ന് വിമാന കമ്പനികള്‍ പറഞ്ഞു.
2020ല്‍ വമ്പിച്ച പുരോഗതികൈവരിക്കാനാകും വിധം ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പാതിവഴിയില്‍ നില്‍ക്കുകയാണ്, 9 ശതമാനം അധിക വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 80 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതില്‍ അമ്പരന്നിരിക്കുകയാണ് വ്യോമയാന കമ്പനികളെന്നും അന്താരാഷ്ട്ര വ്യോമയാന സംഘടന ചൂണ്ടിക്കാട്ടി.ചൈനയുമായി ഏറ്റവുമധികം വിമാന സര്‍വ്വീസുള്ള ജപ്പാനാണ് നഷ്ടം കൂടുതല്‍. പുറകേ തായ്ലന്റും നഷ്ടക്കണക്കുകള്‍ നിരത്തുകയാണ്.