ഈവർഷത്തെ ആറ്റുകാൽ പൊങ്കാല സംസ്കൃതി പെർത്തിന്റെ നേതൃത്വത്തിൽ പെർത്ത് ബാലമുരുകൻ ക്ഷേത്രത്തിൽവച്ചു സമുചിതമായി ആചരിക്കുന്നു . തുടർച്ചയായി 4ആം വർഷമാണ് സംസ്കൃതി ആറ്റുകാൽ അമ്മയുടെ ഭക്തർക്കായി പൊങ്കാല നിവേദ്യം അർപ്പിയ്ക്കാൻ അവസരം ഒരുക്കുന്നത് . മാർച്ച് 9തിങ്കൾ ആഴ്ച രാവിലെ 9.30 ഭൂമി പൂജയോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും ക്ഷേത്രം മേൽശാന്തി പൂജകൾക്ക് നേതൃത്വം നൽകും ഈ വർഷത്തെ പൊങ്കാല മഹോത്സവം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ Ms.Dantu charandasi ഭദ്രദീപം തെളിച്ചു ആദ്യ ദീപം പകർന്നു ആരംഭം കുറിക്കും.11മണിക്ക് നടക്കുന്ന പൊങ്കാല സമർപ്പണത്തിനു ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ ടീം സംസ്കൃതി അറിയിച്ചു.