മുംബൈ: കേസിന്റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പൂനെ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി 28 ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
കേസ് എന്‍ഐഎ ഏറ്റെടുത്തതിനെ അനുകൂലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയ എന്‍സിപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം തന്നെയാണ് അന്വേഷണത്തില്‍ എതിര്‍പ്പില്ല എന്ന് വ്യക്തമാക്കി ഉത്തരവ് ഇറക്കിയത്.
ഭീമ കൊറേഗാവ് കലാപത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമായ കേസാണിത്. എന്നാല്‍ അന്വേഷണം മഹാരാഷ്ട്ര പോലീസിലെ സ്പെഷ്യല്‍ സെല്ലിനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തെ പിന്തുണക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.