കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മരം നടേണ്ട സ്ഥലങ്ങള്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ദ്ദേശം.
കെമിക്കല്‍സ് കമ്പനികളുടെ വില്‍പ്പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികള്‍ വ്യവസായ വകുപ്പിന്റെ കൈവശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് ഡയറക്ടറായ കെ ബിജുവിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബിജു ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
ഇതിനെതിരെ എസ് എസ് കെമിക്കല്‍സ് എന്ന സ്ഥാപനം കോടതിയെ സമീപിച്ചതോടെയാണ് ജസ്റ്റിസ് അമിത് റാവല്‍ ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി.