റിയോ ജി ജനീറോ: വിഷാദ രോഗിയായി മാറിയെന്ന മകന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായി ഇരിക്കുന്നു. ശാരീരിക ബുദ്ധികള്‍ ഉണ്ട്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നു എന്നും പെലെ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെലെ വിഷാദ രോഗിയായി മാറിയെന്ന് മകന് എഡീഞ്ഞോ വെളിപ്പെടുത്തിയത്. പെലെയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും, ഇതേ തുടര്‍ന്ന് അദ്ദേഹം വിഷാദ രോഗിയായി മാറിയെന്നുമാണ് എഡീഞ്ഞോ ബ്രസീലിയന്‍ മാദ്ധ്യമത്തിന് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമാണെന്നാണ് പെലെ വ്യക്തമാക്കിയത്.
താന്‍ സുഖമായി ഇരിക്കുന്നു. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അതിനെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നു. ഈ പ്രായത്തില്‍ ഉള്ളവര്‍ക്കെല്ലാം ഇത്തരം ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. ഇതില്‍ ആശങ്കപ്പെടുന്നില്ല. ഒരാള്‍ക്ക് ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും ഉണ്ടാകാറുണ്ട്. തനിക്ക് ആത്മവിശ്വാസവും ദൃഢ നിശ്ചയവുമുണ്ടെന്നും പെലെ വ്യക്തമാക്കി.