ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരവര്‍പ്പിച്ച് ബോളിവുഡ് താരങ്ങള്‍. അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം എന്നിങ്ങനെ നിരവധി താര പ്രമുഖരാണ് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവര്‍ക്ക് ആദരവ് അര്‍പ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. നമുക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ ഈ ദിവസം ഓര്‍ക്കുന്നുവെന്ന് അമിതാഭ് ബച്ചന് ട്വിറ്ററില്‍ കുറിച്ചു.
പുല്‍വാമ ആക്രമണത്തില്‍ ജീവന് വെടിഞ്ഞ ജവാന്മാര്ക്ക് ആദരവ് അര്‍പ്പിക്കുന്നു. പുല്‍വാമ ആക്രമണം ഓരിക്കലും മറക്കാനും പൊറുക്കാനും കഴിയില്ല. പ്രണയദിനത്തില്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവരുടെ ത്യാഗം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അക്ഷയ് കുമാര്‍ കുറിച്ചു.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ എന്നും നമ്മുടെ ഹൃദയത്തില്‍ ജീവിക്കുന്നുവെന്ന് ജോണ്‍ എബ്രഹാം വ്യക്തമാക്കി. പൂല്‍വാമ ആക്രമണത്തില്‍ ജീവന് വെടിഞ്ഞവരുടെ ചിത്രങ്ങളോടൊപ്പമായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ഗായിക ലതാമങ്കേഷ്ക്കറും പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.
पिछले साल पुलवामा में हुए आतंकी हमले में शहीद हमारे सीआरपीएफ @crpfindia के वीर जवानों को मेरी विनम्र श्रद्धांजलि.https://t.co/MaJtFjliem
— Lata Mangeshkar (@mangeshkarlata) February 14, 2020
On the day of love, remembering those who showed a greater love for their country…our #BharatKeVeer. Your sacrifice will always be remembered. My salute to the martyrs of #PulwamaAttack 🙏🏻 We did not forget, we did not forgive. pic.twitter.com/yugSePewV5
— Akshay Kumar (@akshaykumar) February 14, 2020
On this day we remember them that sacrificed their lives so we could live .. https://t.co/7tOOtd9yig
— Amitabh Bachchan (@SrBachchan) February 14, 2020