India

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 300 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 60 പേരുടെ നില അതീവ ഗുരുതരം

റാഞ്ചി : ഝാര്‍ഖണ്ഡിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 300 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 60 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ചായ്ബാസയിലെ കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് സ്‌കൂളിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കുട്ടികള്‍ക്ക് തലകറക്കവും ശര്‍ദ്ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചായ്ബസാ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘം എത്തി സ്‌കൂളില്‍ പരിശോധന നടത്തി.

സ്‌കൂളില്‍ മൊത്തം നാനൂറ് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഡെപ്യൂട്ടി കമ്മീഷണര് അരവ രാജ്കമല്‍ സര്‍ദാര്‍ ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

69 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close