Kerala

‘ ഒരു പെട്ടിയും അതിന്റെ മുകളിൽ അവന്റെ ഫോട്ടോയും മാത്രമല്ലേ നിങ്ങൾ കൊണ്ടു വന്നത് , എന്റെ മകൻ തിരിച്ചു വരും ‘ വസന്തകുമാർ നിന്റെ അമ്മ ഇന്നും കാത്തിരിക്കുന്നു , സുഹൃത്തിന്റെ കുറിപ്പ്

കൊച്ചി : പുൽവാമ ദുരന്തത്തിൽ വീരമൃത്യൂ വരിച്ച സൈനികൻ വസന്ത് കുമാറിന്റെ ഓർമ്മകളിലാണ് സുഹൃത്തും , ജവാനുമായ ഷിജു സി ഉദയൻ . 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വയനാട് ലക്കിടി സ്വദേശി ഹവിൽദാർ വസന്തകുമാർ ഉൾപ്പടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

വസന്ത് കുമാറിന്റെ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയതും , വസന്തിന്റെ അമ്മ ഇന്നും അദ്ദേഹത്തെ കാത്തിരിക്കുന്നതും ഷിജു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട് .ആ അമ്മയുടെ മാത്രമല്ല ഭാരതത്തിലെ ഓരോ അമ്മമരുടെം മകൻ ആയി നീ ഇന്നും ജീവിക്കുന്നു വസന്ത്……..ജയ്ഹിന്ദ് – ഇത്തരത്തിലാണ് പോസ്റ്റിന്റെ അവസാനം .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം …

വസന്തകുമാർ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് ഒരു വർഷം…… നമ്മുടെ രാജ്യത്തിന് വേണ്ടി യൗവ നവും ജീവനും നൽകിയ ധീര യോദ്ധാവ് ….നിന്നെ ഓർത്തു ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു…. …..ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ആരോഗ്യമുള്ള ശരീരം അണെന്ന് ഞങ്ങളെ ഓർമിപ്പിക്കുന്ന…..വസന്തെ ..നിന്റെ മൃതദേഹം കൊണ്ട് അ വണ്ടിയിൽ കരിപ്പൂർ മുതൽ ഞങൾ കൂടെ ഉണ്ടായിരുന്നു… പതിനായിരക്കണക്കിന് ആളുകൾ വഴിയിൽ കാത്ത് നിന്നു ജയ് വിളിച്ചു കരഞ്ഞപ്പോൾ നിന്നോട് സത്യത്തിൽ അസൂയ തോന്നിയിരുന്നു.. മരിക്കുന്നെങ്കിൽ ഇങ്ങനെ ആവണം എന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞ നിമിഷങ്ങൾ…..അതിൽ ഞാൻ കണ്ട ഒരു കാഴ്ച പറയട്ടെ….കൈ ഒടിഞ്ഞ് അതിൽ പ്ലാസ്റ്റർ ഇട്ട ഒരു അമ്മൂമ്മ വടിയും കുത്തി നിന്ന് ഒടിഞ്ഞ കൈ ഉയർത്തി ജയ് ഹിന്ദ് വിളിച്ചു ഒരു പൂവ് നീട്ടി വണ്ടിയുടെ പുറകിൽ വന്നു പൊട്ടി കരഞ്ഞത്….ഒരു പക്ഷെ നിന്റെ പേര് പോലും അവർക്ക് അറിയില്ലരിക്കാം…..പക്ഷേ അവരൊക്കെ നിന്നെ ഒരു നോക്ക് കാണാൻ വന്നവരാണ്……എല്ലാവർക്കും ലഭിക്കാത്ത ഒരു ഭാഗ്യം…എല്ലാം ഇന്നലെ കഴിഞ്ഞപോലെ…..രാവിലത്തെ നമ്മുടെ ഷട്ടിൽ കളിയും…. തോറ്റാൽ ബാറ്റിനേം കാറ്റിനെും കുറ്റം പറഞ്ഞതും….എന്റെ തലയിൽ കയറി ഇരുന്നു വോളിബോൾ നെറ്റ് കെട്ടിയതും.ജയ്പൂരിൽ വെച്ച്..ആകെ ഉണ്ടായിരുന്ന 500 രൂപ ഹീറ്ററിന്റെ മുകളിൽ വീണു കത്തിയപ്പോൾ അത് മാറാൻ 500 രൂപ കടം വാങ്ങി RBI തപ്പി നടന്നതും……എല്ലാം ഓർമകൾ… ഓണത്തിന് ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു അപ്പോൾ നിന്റെ അമ്മ പറഞ്ഞത് എന്റെ മോൻ മരിച്ചിട്ടില്ല…ഒരു പെട്ടിയും അതിന്റെ മുകളിൽ അവന്റെ ഫോട്ടോയും മാത്രമല്ലേ ഞങൾ കണ്ടിട്ടുള്ളൂ….അവൻ ഉറപ്പായും തിരിച്ചു വരും എന്ന്……വരില്ല എന്നറിഞ്ഞിട്ടും ഞാനും പറഞ്ഞു വരുമെന്ന്…ഭർത്താവ് മരിച്ചു ആറ് മാസം ആകുന്നതിന് മുൻപ് മകനെയും നഷ്ടപെട്ട ആ അമ്മയോട് വേറേ എന്ത് പറയാൻ…ആ അമ്മയുടെ മാത്രമല്ല ഭാരതത്തിലെ ഓരോ അമ്മമരുടെം മകൻ ആയി നീ ഇന്നും ജീവിക്കുന്നു വസന്ത്……..ജയ്ഹിന്ദ്…..shiju c udhayan

601 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close