മുംബൈ: ശിവസേന നേതൃത്വം നല്കുന്ന മഹാവികാസ് അഘാടി സര്‍ക്കാരില്‍ ഭിന്നത രൂക്ഷമാകുന്നു. ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിട്ട ത്രികക്ഷി സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന സാഹചര്യത്തില്‍ കേസ് എന്‍ഐഎക്ക് വിട്ടത് ഭരണഘടനാ വിരുദ്ധമാണെന്ന് പവാര്‍ പറഞ്ഞു.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ശരദ് പവാര്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നും അന്വേഷണ ചുമതല ദേശീയ ഏജന്‍സിക്ക് വിട്ടു കൊടുത്തത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിനെതിരെ ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ത്രികക്ഷി സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍സിപി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് തന്നെയാണ് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് എതിര്‍പ്പില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്.