ന്യൂഡൽഹി : പുൽവാമയിൽ ജീവൻ നഷ്ടപ്പെട്ട വീര സൈനികരുടെ കുടുംബങ്ങളെ സഹായിക്കാൻ ‘സിആർപിഎഫ് വീർ പരിവാർ മൊബൈൽ ’ആപ്ലിക്കേഷൻ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രലയം . ആപ്ലിക്കേഷൻ വഴി രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ രാജ്യത്തുട നീളമുള്ള സാധാരണക്കാർക്ക് സാധിക്കും . പുൽവാമ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ന് ചേർന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിലാണ് ഈ തീരുമാനം .
കുടുംബങ്ങൾക്ക് നൽകാൻ സാധിക്കുന്ന മറ്റ് സഹായങ്ങളുടെ വിശദാംശങ്ങളും ആപ്പിൽ കാണാൻ കഴിയും . കഴിഞ്ഞ വർഷം സിആർപിഎഫ് വാലർ ഡേയിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് ഈ ആപ്പ് ആരംഭിച്ചത് . ഇതിനെ പരിഷ്ക്കരിച്ചാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.
മരണപ്പെട്ട കേന്ദ്ര അർദ്ധസൈനിക വിഭാഗ ജീവനക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി സമാനമായ ഒരു ആപ്ലിക്കേഷൻ ‘ഭാരത് കെ വീർ’ ബോളിവുഡ് നടൻ അക്ഷയ് കുമാർ 2017 ൽ പുറത്തിറക്കിയിരുന്നു.
2019 ഫെബ്രുവരി 14-ന് 2547 സിആര്‍പിഎഫ് ജവാന്മാര് 78 വാഹനങ്ങളില്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു പുൽ വാമ ആക്രമണം .ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര് എന്ന ചാവേറാണ് സ്ഫോടന വസ്തുക്കള്‍ നിറച്ച വാഹനം സൈനികർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.