പാക്ട് ബഹ്റൈൻ ക്രിക്കറ്റിൽ ചിറ്റൂർ കൊങ്ങൻസ് ചാമ്പ്യന്മാരായി. ആലത്തൂർ ചെങ്കോട്ടയാണ് റണ്ണേഴ്സ് അപ്. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ വനിതകളുടെ വിഭാഗത്തിൽ പാലക്കാട് ക്വീൻസിനാണ് കിരീടം. പാലക്കാട് ഏഞ്ചൽസ് റണ്ണേഴ്സ് അപ്പായി. അംഗങ്ങളുടെ കായിക ക്ഷമതയും കൂട്ടായ്മയും സഹകരണ ശീലവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി കൂട്ടായ്മയായ
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
—