സ്വർഗ്ഗീയ പി. പരമേശ്വർജിയ്ക്ക് ബഹ്റൈൻ മലയാളി സമൂഹം ആദരാഞ്ജലികളർപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം ഹാളിൽ സംസ്കൃതി, ബഹ്റൈൻ്റ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങ് രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.
ചിന്തയിലെ തെളിമയും അറിവിന്റെ ആഴവും ജീവിതത്തിലുടനീളം പുലർത്തിയ ലാളിത്യവും കൊണ്ട് ഋഷി തുല്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു പരമേശ്വർജിയെന്ന് അനുസ്മരണഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. ദേശീയതയുടെ പതാകാ വാഹകനായ, ഭാരതാംബയുടെ ഉത്തമ പുത്രനായിരുന്നു അദ്ദേഹം. രാഷ്ട്രീയാതീതമായ അദ്ദേഹത്തിന്റെ സ്വീകാര്യതയും നേതൃഗുണങ്ങളും കവിത്വ സിദ്ധിയും പ്രഭാഷകർ പരാമർശിച്ചു.
സംസ്കൃതി അദ്ധ്യക്ഷൻ സുരേഷ് ബാബു, സെക്രട്ടറി പ്രവീൺ നായർ, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ ഭാരവാഹികളായ രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ, KSCA (NSS ) ചെയർമാൻ സന്തോഷ് കുമാർ, ഗുരുദേവ സോഷ്യൽ സോഷ്യൽ സൊസൈറ്റി ആക്ടിംഗ് ചെയർമാൻ ജോസ് കുമാർ , മാധ്യമ പ്രവർത്തകൻ വി.ആർ.സത്യദേവ്, കവി ബാലചന്ദ്രൻ കൊന്നക്കാട്, ജഗദീഷ് ശിവൻ, അജിത് മാത്തൂർ തുടങ്ങിയവർ സംസാരിച്ചു.
പുഷ്പാർച്ചനയോടെയാണ് ചടങ്ങ് പൂർണമായത്.