കോഴിക്കോട് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) കോളേജ് ഡേ ( പിന്നെയും പിന്നെയും ) ആഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം പത്മശ്രീ ആസാദ് മൂപ്പൻ നിർവഹിച്ചു . കോളേജ് ഡേയോടനുബന്ധിച്ചു കോളേജ് ദിനത്തെ അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ കുട്ടികൾക്കുള്ള കളറിംഗ് മത്സരങ്ങൾ , കുടുംബിനികൾക്കായി ബിരിയാണി പാചക മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട് . ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിന് സ്മരണാഞ്ജലി നേർന്നു കൊണ്ട് റിതം ഓഫ് എക്സ്സ്പാറ്റ്സ് അവതരിപ്പിക്കുന്ന ഗാന മേളയും അരങ്ങേറും.
ദുബൈ ഖിസൈസിലെ ക്രെസെന്റ് സ്കൂളിൽ ഫെബ്രുവരി 21 നു വൈകിട്ട് നാല് മുതൽ ആണ് പരിപാടി.
ബ്രോഷർ പ്രകാശന ചടങ്ങിൽ ഫോസ ഭാരവാഹികളായ മുഹമ്മദലി , സിഎച്ച് അബൂബക്കർ , യാസർ ഹമീദ് , ജലീൽ മഷ്ഹൂർ എന്നിവർ സന്നിഹിതരായിരുന്നു.
—