അബുദാബി മലയാളി സമാജം എംബസ്സിയുമായി സഹകരിച്ച് പൊതുജന സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയ സേവന പദ്ധതി 21-02-2020 വെള്ളിയാഴ്ച്ച ഉണ്ടായിരിക്കും. എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ച എംബസ്സിയുടെ വിവിധ സേവനങ്ങല്‍ സമാജത്തില്‍ ലഭ്യമാകുന്നത്. വെള്ളിയാഴ്ച അവധി ദിവസമാണെങ്കിലും സമാജത്തില്‍ എംബസ്സി അധികൃതരെത്തി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് പ്രസ്തുത പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്.വെള്ളിയാഴ്ചകളില്‍ ഈ സര്വ്വീസുകകളെല്ലാം ലഭ്യമാകുന്നു എന്നതും, മസ്സഫയിലാണെന്നതും ഏറെ സൗകര്യപ്രദമായി എന്ന് ഈ പദ്ധതിയെ ഉപയോഗപ്പെടുത്തിയവര്‍ സംതൃപ്തി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക 02 5537600