ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വാറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 7 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയെ പോലീസ് തടഞ്ഞുവെച്ചു. എന്നാല്‍ അക്രമി ഉടന്‍ റാലിക്ക് നേരെ കുതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.